എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബ്
പിറവം : എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ട് എൽ.ഡി.എഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് പര്യടനം നടത്തി. തോട്ടപ്പടി ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.പേപ്പതി കവലയിൽ നിന്നാരംഭിച്ച പര്യടനത്തിൽ നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. തുടർന്ന് ആമ്പല്ലൂർ പള്ളി, എടക്കാട്ടു വയൽ തുടങ്ങിയ പ്രദേശങ്ങളിലും വോട്ടഭ്യർത്ഥിച്ചു.മണീടിൽ
കാരൂക്കാവ്, ആന മുന്തി, ഏഴക്കര നാട്,ശ്രാപ്പിള്ളി, തുടങ്ങി പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും കടകളും കയറിയ ശേഷം രാമമംഗലത്ത് ആശുപത്രിപ്പടി ,ശിവലി പ്രദേശങ്ങളിലും പര്യടനം നടത്തി.
ചിത്രം : എടക്കാട്ടുവയൽ പേപ്പതിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സബ്.കെ. ജേക്കബ് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നു
