പിറവം നഗരസഭ- വാർഡ് അതിർത്തി നിർണയത്തിലും പുതിയ ഭൂപടത്തിലും അവക്തത – പരാതിയുമായി കോൺഗ്രസ്സ് .
പിറവം : നഗരസഭയിൽ വാർഡ് വിഭജനത്തിലെ അതിർത്തി നിർണ്ണയങ്ങൾ അവക്തവും അശാസ്ത്രീയവും , മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ ആരോപിച്ചു. പൊതുജനങ്ങൾക്കും, രാഷ്ട്രീയ കക്ഷികൾക്കും അറിവിലേക്കായി നൽകിയ കരട് പട്ടികയിൽ വാർഡുകളുടെ അതിർത്തിക്കുള്ളിൽ കാണിച്ചിരിക്കുന്ന ജനസംഖ്യയിലും , വാസഗൃഹങ്ങളിലും ഗുരുതരമായ തെറ്റുകൾ സംഭവിച്ചിരിക്കുകയാണ്. കമ്മീഷൻപുറത്തിറക്കിയ ഡിജിറ്റൽ ഭൂപടവും അതിർത്തികളെ സംബന്ധിച്ചു ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. പിറവം മുൻസിപ്പൽ ഉദ്യോഗസ്ഥരെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഞങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞു കൈകഴുകുയാണെന്നും ആരോപിച്ചു. ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ഭരണ കക്ഷിയും ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിച്ചു അതിർത്തി തിരിച്ചപ്പോൾ ഉണ്ടായ ക്രമക്കേടാണിതെന്നും കോൺഗ്രസ്സ് നേതൃത്വം ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്.
