പഞ്ചായത്ത് റോഡ് കയ്യേറിയതായി പരാതി.
പിറവം : മുളന്തുരുത്തി കരോട്ട് കുരിശ് എംസി റോഡ് ഇമ്മാനുവൽ ചർച്ചിന് സമീപം സ്വകാര്യവ്യക്തി കൃത്രിമ രേഖയുണ്ടാക്കി പഞ്ചായത്ത് റോഡ് കയ്യേറി മണ്ണിട്ടുമൂടിയ സ്ഥലം ,പിറവം എം.എൽ.എ. അനൂപ് ജേക്കബ് സന്ദർശിച്ചു. പരിസരവാസികളോട് അദ്ദേഹം വിവരങ്ങൾ ആരായുകയും പ്രശ്ന പരിഹാരത്തിനായി ഉടമസ്ഥനോട് ഇടപെടാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെറിൻ റ്റി. ഏലിയാസ് , മുൻ പഞ്ചായത്ത് മെമ്പർമാരായ മേരീ സ്ലീബ, ശാന്ത , കേരള കോൺഗ്രസ് കമ്മിറ്റി അംഗം ജോൺസൺ , മറ്റു പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
ചിത്രം : മുളന്തുരുത്തി കരോട്ട് കുരിശ് എംസി റോഡ് ഇമ്മാനുവൽ ചർച്ചിന് സമീപം സ്വകാര്യവ്യക്തി റോഡ് കയ്യേറി മണ്ണിട്ടുമൂടിയ സ്ഥലം ,പിറവം എം.എൽ.എ. അനൂപ് ജേക്കബ് സന്ദർശിക്കുന്നു .
