ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
പിറവം : നിയമലംഘനത്തെ തുടർന്ന് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് പാർക്ക് ചെയ്യുന്നതായി പരാതി. രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായാണ് രാമമംഗലം പോലീസ് പിടിച്ചെടുത്ത ടോറസ് ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ ക്ഷേത്രത്തിലേക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തർ ഉൾപ്പടെ എത്തുന്നുണ്ട്. ഇവരുടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഇട്ടിരിക്കുന്നത്. അനധികൃതമായി മണ്ണ്, കല്ല് എന്നിവ കടത്തിയ കേസുകളിൽപിടിച്ചടുത്ത വാഹനങ്ങളാണ് ഇവ. ഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ചിത്രം : പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായി പാർക്ക് ചെയ്ത നില
യിൽ
