സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇൻസ്റ്റലേഷൻ സെറിമണിയും
പിറവം : വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ജോളി പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ തങ്കച്ചൻ പൗലോസ് ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ഫാ.ഡോ.ജോൺ എർണ്യാകുളത്തിലും, സെക്രട്ടറിയായി ഷാജു ജോർജും, ട്രഷററായി തമ്പി എബ്രഹാമും മെനെറ്റ്സ് പ്രസിഡന്റായി ഡോ.സെൽവി സേവ്യറും, ലിങ്സ് പ്രസിഡന്റായി ആന്റണി ഇടത്തൊട്ടിയിലും ചുമതലയേറ്റു. ഡിസ്റ്റിക് സെക്രട്ടറി ഷാജു ജോർജ്, ട്രഷറർ തമ്പി എബ്രഹാം, മെനെറ്റ്സ് പ്രസിഡന്റ് ഡോ.സെൽവി സേവ്യർ, ഡിസ്ട്രിക്ട് ഭാരവാഹികളായ സന്തോഷ് സണ്ണി, മാജി സന്തോഷ്, സണ്ണി അരഞ്ഞാണിയിൽ, സാജു ഉറുമ്പിപ്പാറ, കെ.എം പോൾ എന്നിവർ പ്രസംഗിച്ചു. ഭവന നിർമ്മാണം, മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് മെഷീൻ വിതരണം തുടങ്ങി പത്തു ലക്ഷത്തിലേറെ രൂപയുടെ പദ്ധതികളാണ് വിഭാവന ചെയ്തിരിക്കുന്നതെന്ന് സ്ഥാനമേറ്റ പ്രസിഡന്റ് ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അറിയിച്ചു.
ചിത്രം : വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡിസ്ട്രിക്ട് ഗവർണർ തങ്കച്ചൻ പൗലോസ് നിർവഹിക്കുന്നു.
