മണീട് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മാണ ഉദ്‌ഘാടനം
പിറവം : മണീട് പഞ്ചായത്ത് 12-ാം വാർഡിൽ എം.എൽ.എ. പിറവം മണ്ഡലത്തിൽ ആദ്യമായി അനുവദിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനു മോൻസി വൈസ് പ്രസിഡണ്ട് മോളി തോമസ്, ജോബ് പി,എസ് ,അനീഷ് സി.ടി., മിനി തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടേം പോൾ , പി.കെ .പ്രദീപ്, ജ്യോതി രാജീവ്, പഞ്ചായത്ത് മെമ്പർമാരായ വി.ജെ. ജോസഫ്, രഞ്ജി സുരേഷ്, പ്രമോദ്, ‘ സോജൻ എ.കെ , ശോഭ ഏലിയാസ് , ബിനി ശിവദാസ് മുൻ പഞ്ചായത്തഗം മോൻസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സ്ഥലം അനുവദിച്ച ഇല്ലിമൂട്ടിൽ ജോൺ വർക്കിയുടെ കുടുംബത്തെ എം.എൽ.എ. ആദരിച്ചു.
ചിത്രം : മണീട് പഞ്ചായത്ത് 12-ാം വാർഡിൽ അനുവദിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.
