നവരാത്രി: പളളിക്കാവിൽ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി
പിറവം: പിറവം പള്ളിക്കാവ് ഭഗവതീക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഭാഗവതസപ്താഹ യജ്ഞം തുടങ്ങി. പള്ളിക്കാവിലെ 23-ാമത് ഭാഗവത സപ്താഹയജ്ഞമാണിത്. പെരിന്തൽമണ്ണ രാമപുരം തെക്കേടത്ത് നാഗരാജൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഒറ്റപ്പാലം ദിലീപ് നമ്പൂതിരി, രാജേഷ് രാമയ്യർ കോഴിക്കോട് എന്നിവരാണ് സഹാചാര്യന്മാർ. ഞായറാഴ്ച വൈകീട്ട് ദീപാരാധനയെ തുടർന്ന് യജ്ഞശാലയിൽ മേൽശാന്തി പുല്യാട്ട് രാമൻ ഭട്ടതിരി ദീപപ്രകാശനം നടത്തി. യജ്ഞാചാര്യൻ ഭാഗവതമാഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തി.
ദേവസ്വം സമിതി പ്രസിഡൻ്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി വി.എ സ്. സോമശേഖരൻ നായർ, വി.കെ. ശങ്കരൻ നായർ, കെ.ടി. രജീഷ്, കെ.എൻ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. യജ്ഞശാലയിൽ ദിവസവും രാവിലെ 6.30-ന് വിഷ്ണുസഹസ്രനാമജപം, സമൂഹാർച്ചന എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടുണ്ട്. വിജയദശമിദിനമായ 13-ന് ഉച്ചയ്ക്ക് യജ്ഞം സമാപി ക്കും. രാവിലെ പൂജയെടുപ്പിനെ തുടർന്ന് യജ്ഞാചാര്യൻ കുട്ടികളെ എഴുത്തിനിരുത്തുമെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു.
ചിത്രം: പിറവം പള്ളിക്കാവ് ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞശാലയിൽ മേൽശാന്തി പുല്യാട്ട് രാമൻ ഭട്ടതിരി ദീപപ്രകാശനം നടത്തുന്നു
.
