Back To Top

October 7, 2024

ലൈംഗിക അതിക്രമ പരാതിയില്‍ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും.

By

കൂത്താട്ടുകുളം : ലൈംഗിക അതിക്രമ പരാതിയില്‍ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനില്‍ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നല്‍കി.

സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്നതുള്‍പ്പെടെ രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിട്ടുളളത്.

 

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്

.

ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന വിവാദ ആരോപണങ്ങള്‍ക്കും പിന്നാലെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടൻ ജയസൂര്യ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തന്റെ ഭാര്യ സരിതയെ ചേർത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് ഏറെ നാളുകള്‍ക്ക് ശേഷം നടൻ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വെെറലായി. നിരവധി പേരാണ് ജയസൂര്യയെ അനുകൂലിച്ച്‌ രംഗത്തെത്തുന്നത്.

 

 

വർഷങ്ങള്‍ക്ക് മുമ്ബ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയില്‍ വച്ച്‌ നടൻ ജയസൂര്യ കടന്നുപിടിച്ച്‌ ചുംബിച്ചെന്നാണ് നടി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നടി പരാതിയും നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. പരാതി അടിസ്ഥാന രഹിതമാണെന്നും പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ ഹെെക്കോടതിയില്‍ സമർപ്പിച്ച്‌ മൂൻകൂർ ജാമ്യം ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Prev Post

ഓണക്കൂർ ,തേക്കും കാട്ടിൽ റ്റി റ്റി .സ്റ്റീഫൻ 84 നിര്യാതനായി. 

Next Post

നവരാത്രി: പളളിക്കാവിൽ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി

post-bars