ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു
പിറവം : ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾള്ള ക്യാഷ് അവാർഡ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. വികാരി ഫാ. ബിബിൻ പുക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, തിരുമാറാടി പഞ്ചായത്ത് മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, ലിസി രാജൻ,പള്ളി ട്രസ്റ്റിമാരായ റെജി പുല്ലാനകുഴിയിൽ,ബാബു മണ്ണാത്തികുളത്തിൽ , സെക്രട്ടറി സണ്ണി തോമസ് കുന്നത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ മന്ത്രി അനൂപ് ജേക്കബിന് സ്വീകരണവും നൽകി.
ചിത്രം : ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾള്ള ക്യാഷ് അവാർഡ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കുന്നു.
