കർക്കിടക കഞ്ഞിയും ,ഔഷധ കിറ്റ് വിതരണവും നടത്തി
പിറവം : മർച്ചന്റ്സ് അസ്സോസിയേഷനും, നാഗാർജുന ആയുർവേദയും, റിവർവാലി റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ കർക്കിടക കഞ്ഞിയും ,ഔഷധ കിറ്റു വിതരണവും നടത്തി. വിതരണ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.ആർ പ്രദീപ് കുമാർ നിർവഹിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാഗാർജുന ആയുർവേദ ഡോ. ശ്യം പടിപ്പുര കർക്കിടക മാസ ദിവസങ്ങളിലെ ഭക്ഷണ ക്രമീകരണങ്ങൾ എന്ന വിഷയത്തിൽ ക്ലാസു നൽകി. ചടങ്ങിൽ രക്ഷാധികാരി ഷാജി ഇലഞ്ഞിമറ്റത്തിൽ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് എം ടി പൗലോസ് ,റിവർവാലി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ യു ചാക്കോ , ഗിഫ്റ് ഓഫ് ലൈഫ് കോർഡിനേറ്റർ ഡോ. എ സി പീറ്റർ ,. ജെയിംസ് കുറ്റിക്കോട്ടയിൽ, നാഗാർജുന റീജിയണൽ മാനേജർ സജി എസ് , മാർക്കറ്റിംഗ് മാനേജർ കിരൺ ബി അടവന, സാജു കുറ്റിവേലിൽ, ജിജി സോണി, റോയി.ഡി. പോൾ എന്നിവർ സംസാരിച്ചു തുടർന്ന് പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ കർക്കിടക കഞ്ഞി വിതരണവും നടത്തി.
ചിത്രം : പിറവം മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർക്കിടക കഞ്ഞിയും ,ഔഷധ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ നിർവഹിക്കുന്നു.
