Back To Top

February 1, 2026

കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ ഭരണ നേട്ടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

 

പിറവം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ പിറവം നഗരസഭാ ഭരണ സമിതി 2025-2026 കാലഘട്ടത്തിൽ തുടക്കം കുറച്ചതും പൂർത്തീകരണ ഘട്ടത്തിലുമായ നിരവധി പദ്ധതികൾ പൂർത്തീകരണത്തിന് ശ്രമിക്കാതിരിക്കുകയും നിലവിലുള്ളവ നശിപ്പിക്കുവാനും യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നതായി എൽ.ഡി.എഫ്. ആരോപിച്ചു . പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ 1.5 മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കിയോസ്കിലേക്ക് വാട്ടർ കണക്ഷനും വൈദ്യുതീകരണവും പൂർത്തീകരിക്കാൻ പോലും യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നില്ല. കിയോസ്കിന്റെ വാറന്റി കാലാവധി പോലും അനാവശ്യ രാഷ്ട്രീയകളി മൂലം നഷ്ടപ്പെടുത്തുകയാണ്. എത്രയും വേഗം ഇത് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐ(എം)ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു.മുൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ചു.നഗരസഭ മുൻ കൗൺസിലർമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ഡോ. അജേഷ് മനോഹർ, ജൂബി പൗലോസ്, ഗിരീഷ്കുമാർ പി, എൽഡിഎഫ് നേതാക്കളായ സോമൻ വല്ലയിൽ, കെസി തങ്കച്ചൻ, സോജൻ ജോർജ്, ജോണി കെപി, നന്ദുരാജ് ടി ആർ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ ഭരണ നേട്ടങ്ങൾ ഇല്ലാതാക്കാൻ യു.ഡി.എഫ്. ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചു എൽ.ഡി.എഫ്. നടത്തിയ സമരം സിപിഐ(എം)ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മണീട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പുതിയ കെട്ടിടത്തിന് 2 കോടി  …

Next Post

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചു ഫ്രാൻസിസ് ജോർജ് എം.പി

post-bars