Back To Top

December 11, 2025

എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും മരണത്തിന് കീഴടങ്ങി.

കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും മരണത്തിന് കീഴടങ്ങി.

 

ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തില്‍ റെജി (44) മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയും മരണപ്പെട്ടു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാരായണൻ.

 

അതേസമയം കഴിഞ്ഞ ഒക്ടോബർ ആറാം തീയതി, കൂത്താട്ടുകുളം വടകര റോഡില്‍ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയില്‍ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തില്‍ റെജിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷട്ടർ പണിക്കാരനായിരുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് അപകടത്തില്‍ മരണപ്പെട്ടിരുന്നു.

 

അന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച റെജിക്ക് പാലിയേറ്റീവ് കെയറിന്റെ സഹായവും ലഭ്യമാക്കി. ഭാര്യ: സിനി. ഒലിയപ്പുറം ആക്കത്തടത്തില്‍ . എ.ആർ. നാരായണന്റെ ഭാര്യ സുമതി ചീരംകുന്നത്ത്. മക്കള്‍: ജിഷ, പരേതനായ റെജി. മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം.

Prev Post

പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ 14 മുതൽ

Next Post

നിര്യാതനായി

post-bars