രാഹുൽ ഗാന്ധിക്കെതിരെ നടന്നഅതിക്രമത്തിൽ പ്രതിഷേധം.
കോലഞ്ചേരി:നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി ധർമ്മേദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെകയ്യേറ്റം ചെയ്ത സർക്കാർ നടപടിക്കെതിരെ പൂത്തൃക്ക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മണ്ഡലം പ്രസിഡൻ്റ് പീറ്റർ കുപ്ലാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ഡി സി സിസെക്രട്ടറി നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിജു കെ. ജോർജ്ജ്, പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ്ജ് ജോൺ ജോസഫ്, ഡി. സി സി അംഗം അനിബെൻ കുന്നത്ത് , അഡ്വ: എം.എസ് എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ പി.വി ജോൺ, ബാബു വർഗീസ് എൻ. എം.കുര്യാക്കോസ്, ഷൈജ റെജി, ആലീസ് ബെന്നി , ഭാരവാഹികളായ മാത്യൂസ് കുമ്മണ്ണൂർ, സി.ഇ.തമ്പി , പൂജ ജോമോൻ തുടങ്ങിയവർ നേതൃത്വം നല്കി
