പിറവത്ത് വ്യാപാരോത്സവം ഓഗസ്റ്റ് 10 മുതൽ
പിറവം : പിറവം മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണം കാലയളവിൽ ഓഗസ്ററ് 10 മുതൽ സെപ്റ്റംബർ 18 വരെ വ്യാപാരോത്സവം നടത്തുന്നു.വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിശ്ചിത തുകക്ക് പർചെയ്സ് നടത്തുന്നവർക്ക് 25- ഓളം ചെറുതും വലുതുമായ സമ്മാനങ്ങൾ ഈ കാലയളവിൽ കൂപ്പണുകൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ നൽകും. പദ്ധതിയുടെ ഉദ്‌ഘാടനം അസോസിയേഷൻ പ്രസിഡൻറ് ആൽബിൻ പാവോടത്തിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം നിർവഹിച്ചു. ടി വി, ഫ്രിഡ്‌ജ് ,വാഷിങ് മെഷീൻ, സൈക്കിൾ, ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് അസോസിയേഷൻ ഒരുക്കുന്നത്. കൂടാതെ, ഗിഫ്‌റ്റ് കൂപ്പണുകളും, ഗിഫ്റ്റ് വൗച്ചറുകളും, ക്യാഷ് പ്രൈസും ഈ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് നൽകുന്നു.കൂപ്പൺ നറുക്കെടുപ്പ് സെപ്റ്റംബർ 20 ന് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു, വൈസ് പ്രസിഡന്റുമാരായ സാജു കുറ്റിവേലിൽ, സാം ജോർജ്, ട്രെഷറർ ഏലിയാസ്, സെക്രട്ടറി രാജൻ ടി ആർ, വ്യപാരോത്സവ് പബ്ലിസിറ്റി കൺവീനർമാരായ ബിൻസൺ, ബിനു ഫൈൻ ടെക്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രം : പിറവം മർച്ചന്റ്‌സ് അസോസിയേഷന്റെ വ്യാപാരോത്സവം പദ്ധതിയുടെ ഉദ്‌ഘാടനം അസോസിയേഷൻ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം നിർവഹിക്കുന്നു.
