Back To Top

December 11, 2025

പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ 14 മുതൽ

പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വി.തോമാശ്ലീഹായുടെ ഓർമ്മ ‘ പെരുന്നാൾ ഡിസംബർ 14 മുതൽ 21 വരെ നടക്കും

14 ന് രാവിലെ 8ന് വി.കുർബാനക്കും കൊടിയേറ്റിനും അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൽ മാർ പോളിക്കാർപ്പോസ് മുഖ്യകാർമ്മികനാകും.

20, 21 തിയതികളിലെ പെരുന്നാൾ ചടങ്ങുകൾക്ക് ബോബെ ഭദ്രാസനാധിപൻ, ഗീവർഗീസ് മാർ കുറിലോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർവീസ് മാർ പക്കോമിയോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും കണ്ടനാട് വെസ്റ്റ് സഹായ മെത്രാപ്പോലീത്തയുമായ സഖറിയ മാർ സേവേറിയോസ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.20 ന് രാവിലെ 7.30 ന് ഫാ. വിപിൻ സാബു പാടത്ത് വി.കുർബാന അർപ്പിക്കും. തുടർന്ന് കാക്കൂർ കുരിശിങ്കൽ കൊടിയേറ്റ്. വൈകിട്ട് 3.30 മുതൽ വാദ്യമേളങ്ങൾ, തുടർന്ന് 75 വനിതകളുടെ മെഗാ മാർഗംകളി, 6.30 ന് സന്ധ്യാപ്രാർത്ഥന, കാക്കൂർ കുരിശിങ്കലേക്ക് പ്രദക്ഷിണം, ധൂപപ്രാർത്ഥന, പ്രസംഗം, ലേലം, 9.30 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്.10ന് ആശിർവാദം, നേർച്ചസദ്യ 10.30 ന് കൈരളി ബാൻ്റ് ചാലക്കുടി, ആട്ടം ചെണ്ടമേളം സംഘം എന്നിവരുടെ ചെണ്ട ബാൻ്റ ഫ്യൂഷൻ .21 ന് 8.30 ന് വി.മൂന്നിൻമേൽ കുർബന, മാർ ഗ്രിഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം, ആശിർവാദം നേർച്ചസദ്യ ,ചെണ്ട ബാൻ്റ്-ഫ്യൂഷൻ എന്നിവയുണ്ടാകും.

ഈ വർഷത്തെ പള്ളിയിലെ പെരുന്നാൾ ഡോ.ജോസഫ് കെ താണികുന്നേലും, കാക്കൂർ കുരിശിലെ ബേബി മാവളത്തു കുഴിയും ഏറ്റു കഴിക്കുമെന്ന് വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറി

യിച്ചു.

Prev Post

സൗജന്യ മെഡിക്കൽ ക്യാമ്പ്

Next Post

എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും…

post-bars