ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി
പിറവം : കേരള സംസ്ഥാന ഗവർമെന്റിന്റെ വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായി കെ.ൻ.പണിക്കർ ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “വായന ഒരു ലഹരി” എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ പിറവം എം സ് എം ഐ ടി ഐ യിൽ നടത്തി . പ്രോഗ്രാമിന്റെ ഭാഗമായി എത്തിച്ചേർന്ന ക്യാമ്പയിൻ വാഹനജാഥയെയും സംസ്ഥാന കോർഡിനേറ്റർസിനെയും ഐ ടി ഐ ഡയറക്ടറും സ്റ്റാഫും സ്റുഡന്റ്സും ചേർന്ന് സ്വീകരിച്ചു . തുടർന്ന് നടത്തിയ ബോധവത്കരണ പരിപാടി ഡയറക്ടർ ഫ.ഡോ.ബേബി വര്ഗീസ് മാടത്തിക്കുന്നത് ഉദ്‌ഘാടനം ചെയ്തു . ഐ ടി ഐ പ്രിൻസിപ്പൽ നീതു സോമൻ പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു .
ചിത്രം : വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായി കെ.ൻ.പണിക്കർ ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ പിറവം എം സ് എം ഐ ടി ഐ ഡയറക്ടർ ഫ.ഡോ.ബേബി വർഗീസ് മാടത്തിക്കുന്നത് ഉദ്‌ഘാടനം ചെയ്യുന്നു.
