Back To Top

March 22, 2026

ആരാധനാലയങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്

 

പിറവം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. പിറവം കളമ്പൂക്കാവ് ഭഗവതി ക്ഷേത്രം, വടയാപ്പറമ്പ് മാർ ബഹന്നാൻ ഓർത്തഡോക്സ് പള്ളി, സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി,

ആരകുന്നം സെന്റ് ജോസഫ് കാത്തലിക് ചർച്ച് എന്നിവിടങ്ങൾ സന്ദർശിച്ച് വിശ്വാസികളുമായി സൗഹൃദസംഭാഷണം നടത്തി പിന്തുണ അഭ്യർത്ഥിച്ചു. പ്രചാരണത്തിനിടെ പ്രാദേശിക പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ജനങ്ങൾ മുന്നോട്ടുവെച്ചതായി സ്ഥാനാർത്ഥി വ്യക്തമാക്കി. അവ പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിറവം മുനിസിപ്പൽ ചെയർമാൻ കെ.ആർ പ്രദീപ് കുമാർ, വി.ടി പ്രതാപൻ, എൽദോ ചാക്കോ ജോഷി, സാലി പീറ്റർ, പി.ടി ജേക്കബ്, ടി.ടി ബേബി, മാത്യു അമ്പാട്ടിൽ, ജൂലി ജെയിംസ്, ടി.കെ ജോസഫ്, ജിനു ജോർജ്, നോബിൾ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.

 

ചിത്രം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് പിറവം കളമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കൊപ്പം .

 

Prev Post

ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി

Next Post

പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

post-bars