Back To Top

February 27, 2026

പിറവത്തെ വികസന മുരടിപ്പ് ആരോപിച്ചു എം.എൽ.എ. ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച് നടത്തി

 

 

പിറവം : 4 വർഷംമന്ത്രിയായും, 10വർഷം.എം. എൽ.എയായും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനൂപ് ജേക്കബ് എം.എൽ.എയുടെ വികസന വിരുദ്ധ സമീപനത്തിലും മണ്ഡലത്തിലെ സ്തംഭനാവസ്ഥയിലും പ്രതിഷേധിച്ച് എൻ.ഡി.എ. പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. പിറവം പള്ളി കവലിൽ നിന്നും ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു മുന്നിൽ ബാരിക്കേട് ഉയർത്തിപോലീസ് തടഞ്ഞു.

തുടർന്ന് നടന്ന പ്രതിക്ഷേധയോഗം ബിജെപി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി. പി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അരുൺ മാമമലശ്ശേരി അധ്യക്ഷത വഹിച്ചു പ്രതിഷേധയോഗത്തിൽ

എൻ. ഡി. എ നിയോജകമണ്ഡലം കൺവീനർ എം .എൻ മധു., എം എ വാസു, പി വൈ. എബ്രഹാം, ശശി ഇലഞ്ഞി, വി എസ് സത്യൻ. ടി. കെ. പ്രശാന്ത് , എം ആശിഷ്. സിജു ഗോപാലകൃഷ്ണൻ,അംബിക ചന്ദ്രൻ,ഷീജ പരമേശ്വരൻ, റോയ് എബ്രഹാം, ജിബി എബ്രഹാം, പി എസ് അനിൽകുമാർ, ലിന്റോവിൽസൺ, കെ .എസ്.പ്രദീപ്,ടി.ജി.അജികുമാർ,

ഉണ്ണി വല്ലയിൽ,രാജു തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പിറവത്തെ വികസന മുരടിപ്പ് ആരോപിച്ചു എം.എൽ.എ. ഓഫീസിലേക്ക് എൻ.ഡി.എ. നടത്തിയ മാർച്ച് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി. പി. സജീവ് ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്

Next Post

പിണറായി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>