Back To Top

March 1, 2026

പിണറായി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

 

പിറവം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന പിണറായി സർക്കാർ യാഥാർത്ഥ്യത്തിൽ അതേ നയങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ബിജു ആരോപിച്ചു.

മാർച്ച് 11ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പിറവം ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ കേരളത്തിലും അതീവ ഫലപ്രദമായി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി–കർഷക വിരുദ്ധ നടപടികളിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പൊതുമേഖല സംരക്ഷണവും തൊഴിലാളി അവകാശങ്ങളും സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഒ. ഷാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം സി.എൻ. മുകുന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.സി. രമണൻ, കെ.കെ. ഭരതൻ എന്നിവർ പ്രസംഗിച്ചു.

 

 

ചിത്രം : സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പിറവം ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി യംഗം എൻ.കെ. ബിജു മുഖ്യപ്രസംഗം നടത്തുന്നു

. .

Prev Post

പിറവത്തെ വികസന മുരടിപ്പ് ആരോപിച്ചു എം.എൽ.എ. ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച് നടത്തി

Next Post

കാർഷിക , സാമൂഹ്യ സുരക്ഷാ, വിദ്യാഭ്യാസ മേഖലകൾക്ക് ,ഊന്നൽ നൽകി മണീട് ബജറ്റ്

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>