മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി അനൂപ് ജേക്കബ് മുളന്തുരുത്തിയിൽ
പിറവം : മുളന്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ മുന്നോട്ടുവെച്ച് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് ജനങ്ങളോട് വോട്ടു അഭ്യർത്ഥിച്ചു. 25 കോടി രൂപ ചെലവഴിച്ച് മുളന്തുരുത്തി റെയിൽവേ ഓവർബ്രിഡ്ജ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തതും , ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് ആരംഭം കുറിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു . മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ബസ്റ്റാൻഡ് നവീകരണം, മുളന്തുരുത്തി ഫയർസ്റ്റേഷനിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഫയർ ടെൻഡർ അനുവദിച്ചതും ,, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടംഇവയെല്ലാം മണ്ഡല വികസനത്തിന്റെ ഉദാഹരണങ്ങൾ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുളന്തുരുത്തി മണ്ഡലം വട്ടക്കുന്ന് ജംഗ്ഷനിൽ മുൻ എം.എൽ.എ. വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിറവം നിയോജക മണ്ഡലം ചെയർമാൻ. കെ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. വേണു മുളന്തുരുത്തി, സി.എ ഷാജി, റീസ് പുത്തൻവീട്ടിൽ, ജോണി അരീക്കാട്ടിൽ, ജെറിൻ.ടി.ഏലിയാസ്, സുനിൽ എടപ്പലക്കാട്, രഞ്ജി കുര്യൻ, മറിയാമ്മ ബെന്നി, കോൺഗ്രസ്സ് , കേരള കോൺഗ്രസ്സ് പാർട്ടി ഭാരവാഹികൾ തുടങ്ങിയ ഒട്ടനവധി നേതാക്കളും പ്രവർത്തകരും. പങ്കെടുത്തു.
ചിത്രം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് മുളന്തുരുത്തി മണ്ഡലത്തിലെ പര്യടനത്തിൽ
