രാമമംഗലം ഷട്ട്ക്കാല ഗോവിന്ദമാരാരുടെ നാട്ടിലൂടെ അനുഗ്രഹം തേടി സാബു കെ ജേക്കബ്
പിറവം : ഷട്ക്കാല ഗോവിന്ദ മാരാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ രാമമംഗലം പഞ്ചായത്തിലെ ഊരമന ശിവലിയിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി സാബു. കെ ജേക്കബിൻ്റെ തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങിയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന പറമ്പ്രക്കാട് ,ഉന്നേക്കാട്, ഗാന്ധിനഗർ, പാത്തിക്കൽ, പൊന്നും കുഴി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ ആവശ്യം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. ഉള്ളേലിക്കുന്ന്, കിഴുമുറി പ്രദേശത്തെ
ഗതാഗത പ്രശനവും നാട്ടുകാർ ചൂണ്ടിക്കാട്ടി.നൽകി.20 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം രാമമംഗലം കടവ് കവലയിലാണ് പര്യടനം അവസാനിച്ചത്. ഉച്ചക്ക് ശേഷം നെച്ചൂർ കടവിൽ നിന്നാണ് മണീട് പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. .ജില്ലയിൽ തന്നെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൂടുതൽ ആളുകൾ വസിക്കുന്ന പഞ്ചായത്താണിത്.
പൊതു ശ്മശാനം വേണമെന്നാണ് ഇവരുടെ ആവശ്യം. പര്യടന പരിപാടികളുടെ ഉദ്‌ഘാടനം സി.പി.ഐ സംസ്ഥാന സമിതി അംഗം കെ എൻ സുഗതൻ നിർവഹിച്ചു . എം എം ഏലിയാസ് അധ്യക്ഷനായി
മണ്ഡലം സെക്രട്ടറി പി.ബി രതീഷ് ,ടോമി കെ തോമസ്,കെ എൻ ഗോപി, കെ പി സലിം, എ ഡി ഗോപി, പി എസ് മോഹനൻ, സുമിത് സുരേന്ദ്രൻ, ബിജു സൈമൺ, വിമൽ ചന്ദ്രൻ, സോജൻ ജോർജ്, എസ് കൃഷ്ണദാസ്, ബീന ബാബുരാജ് ,ജിൻസൺ വി പോൾ, അജ്മില ഷാൻ, ടോജിൻ ജോൺ, സുരേഷ് ചന്ദേലി,അജേഷ് മനോഹർ, രാജു തെക്കൻ, പി ജി പ്രശാന്ത്,
തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബിന് രാമമംഗലത്ത് നൽകിയ സ്വീകരണം .
