പിറവം ഹോളി കിംങ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
പിറവം : പിറവം ഹോളി കിംങ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ
വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി 30/03/2026 തിങ്കൾ
രാവിലെ 9 മണി മുതൽ രോഗികൾക്ക് ഭവനത്തിൽ വിശുദ്ധ കുർബാനയും കുമ്പസാരവും നൽകും. 02/04/2026 പെസഹാ വ്യാഴം
രാവിലെ 6.45 വിശുദ്ധ കുർബാന, കാലുകഴുകൽ ശുശ്രൂഷ, വൈകിട്ട്
6 – 7 പള്ളിയിൽ തിരുമണിക്കൂർ ആരാധന.
03/04/2026 ദുഃഖ വെള്ളിരാവിലെ 7.ന് കുരിശിന്റെവഴി പള്ളിയിൽ നിന്നും ആരംഭിക്കുന്നു തുടർന്ന് ദു:ഖ വെള്ളിയുടെ ശുശ്രൂഷ.
04/04/2026 ദുഃഖ ശനി രാവിലെ 6.30 വിശുദ്ധ കുർബാന, പുത്തൻ തിരി പുത്തൻ വെളളം വെഞ്ചിരിപ്പ്, ജ്ഞാനസ്നാനവ്രത നവീകരണം.
05/04/2026 ഈസ്റ്റർ രാവിലെ 5 മണിക്ക് ഉയർപ്പിന്റെ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് 7 മണിക്ക് വിശുദ്ധ കുർബാന.
