Back To Top

April 14, 2026

മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവം hy

  പിറവം : നെച്ചൂർ, നീർക്കുഴി, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 15 മുതൽ 20 വരെയുള്ള തീയതികളിൽ നടക്കും. 15ന് രാവിലെ 4 30ന് വിഷുക്കണി, വിശേഷാൽ പൂജകൾ, രാവിലെ പത്തിന് കൊടിമര ഘോഷയാത്ര. വൈകിട്ട് 6 30 ദീപാരാധന, നിറമാല, ചുറ്റുവിളക്ക് . രാത്രി ഏഴിന് തൃക്കൊടിയേറ്റ്
നിര്യാതനായി
April 14, 2026

നിര്യാതനായി

    പിറവം : കക്കാട് ചൊള്ളാൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രശാന്ത് കെ. നായർ (ഉണ്ണി 36) നിര്യാതനായി . പിറവത്ത് ഓട്ടോമെബൈൽ വർക്ക് ഷോപ്പുടമയായിരുന്നു ഭാര്യ : ആരതി പാല കാരൂർ പേണാട് പുളിക്കൽ കുടുംബാംഗം. മകൻ : ധീരവ് പ്രശാന്ത്. സംസ്ക്കാരം നടത്തി.   ചിത്രം : പ്രശാന്ത് കെ.
പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
April 14, 2026

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

    പിറവം: കായിക പ്രേമികളായ കുട്ടികൾ കാത്തിരുന്ന അവധിക്കാല കായിക പരിശീലനം പിറവം സെന്റ് ജോസഫ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു .കടവന്ത്രയിലെ റീജിയണൽ സ്പോർട്സ് സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പ് എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ നടക്കും.7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന 75 ഓളം
പെരുവ -പെരുവംമൂഴി റോഡ്‌ നിർമ്മാണം -വൈദുതി പോസ്റ്റുകൾ നടുക്ക് നിർത്തി ഇരുവശത്തും കോൺക്രീറ്റിങ്
April 13, 2026

പെരുവ -പെരുവംമൂഴി റോഡ്‌ നിർമ്മാണം -വൈദുതി പോസ്റ്റുകൾ നടുക്ക് നിർത്തി ഇരുവശത്തും കോൺക്രീറ്റിങ്

  പിറവം : കെ.എസ്.ടി.പി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പെരുവ -പെരുവംമൂഴി റോഡ്‌ നിർമ്മാണത്തിൽ പിറവം പോലീസ് സ്റ്റേഷൻ മുതൽ മുളക്കുളം വരെയുള്ള റോഡിന് ഇരുവശത്തുമുള്ള വൈദുതി പോസ്റ്റുകൾ മാറ്റാതെ കോൺക്രീറ്റിങ് നടത്തുന്നു . ഇവിടെ 7 മീറ്റർ വീതിയിൽ റോഡ്‌ നിർമ്മാണം പൂർത്തിയായിട്ടുള്ളതാണ്. റോഡ്‌ വീതി കൂട്ടിയപ്പോൾ റോഡിന് സൈഡിലുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതാണ്‌ .പക്ഷെ
April 13, 2026

പ്രിസർവേറ്റീവുകളുടെ ഉപയോഗം – പഠന ക്ലാസ്

    പിറവം : പിറവം അഗ്രോ പാർക്കിൽ വിവിധ ഭക്ഷ്യ ഉല്പന്നങ്ങളിൽ ചേർക്കേണ്ട പ്രിസർവേറ്റീവുകളും, അവയുടെ അളവുകളും, ലഭ്യത, സൂക്ഷിപ്പ് രീതി എന്നിങ്ങനെ പ്രിസർവേറ്റീവുകളുടെ ശാസ്ത്രീയ ഉപയോഗത്തെ സംബന്ധിച്ച പഠന ക്ലാസ്സ്‌ നടത്തുന്നു. 2026 ഏപ്രിൽ 22 ബുധൻ രാവിലെ 10 മണിക്ക് നടക്കുന്ന ക്ലാസ്സ്‌ സി.എഫ്.ആർ.ഡി. മുൻ ഡയറക്ടർ ഡോ. എം.കെ. മുകുന്ദൻ
April 12, 2026

പാമ്പാക്കുട ആശുപത്രിയിൽ അപകടഭീഷണിയായി പഴയ കെട്ടിടം

    പിറവം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കംചെന്ന കെട്ടിടം അപകടഭീഷണി ഉയർത്തുന്നു. 10 വർഷം മുമ്പ് നിർമിച്ച ഒ.പി വിഭാഗം മന്ദിരത്തിനു സമീപമാണു ജീർണാവസ്ഥയിലുള്ള കെട്ടിടം ഉള്ളത്. അപകടാവസ്‌ഥയിലാണെന്നും സമീപത്തേക്ക് എത്തരുത് എന്നും വ്യക്‌തമാക്കി ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ഇടിഞ്ഞുവീഴാറായ കെട്ടിടം ഭീഷണിയാണ്. ഓടു