Back To Top

June 21, 2026

പിറവത്തിന് ബഡ്ജറ്റിൽ കടുത്ത അവഗണ സി.പി.ഐ എം

 

പിറവം : പിറവത്തിന്എം ഒരു മന്ത്രിയുണ്ടായിട്ടും വി.ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ സമാനതകളില്ലാത്ത അവണനയാണ് മണ്ഡലം നേരിടുന്നതെന്ന് സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി.ഉമ്മൻ ചാണ്ടി സർക്കാർ 2015 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് പിറവം എക്സൈസ് കടവ് പാലം. കഴിഞ്ഞ ബഡ്ജറ്റിലാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. ഇത്തവണ പരാമർശം പോലുമുണ്ടായില്ല.

തിരുവാങ്കുളം ബൈപ്പാസ്, കുരീക്കാട് മേൽപ്പാലം ഉൾപ്പെടെയുള്ള പദ്ധതികൾ പരിഗണിച്ചിട്ടു പോലുമില്ല. പിറവത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കഴിഞ്ഞ ബജറ്റിൽ എൽ ഡി എഫ് അനുവദിച്ചതിൽ നിന്നും 33 ശതമാനം തുക വെട്ടി കുറച്ചു. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 29.95 കോടി രൂപയുടെ പദ്ധതികൾ പുതിയ ബജറ്റിൽ അത് 20.5 കോടിയായി വെട്ടിചുരുക്കി. എൽ ഡി എഫ് പണം അനുവദിച്ച പിറവം എക്സൈസ് കടവ് പാലം ഈ ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. സർക്കാരിന്റെ അവഗണനയിലും എംഎൽഎ യുടെ നിഷ്ക്രിയത്വത്തിലും ശക്തമായ പ്രതിഷേധമുയരണമെന്നും

ഏരിയാ സെക്രട്ടറി പി ബി രതീഷ് പറഞ്ഞു.

 

Prev Post

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ‘വായന വസന്തം’ പരിപാടി

Next Post

സാധാരണക്കാരെയും കര്‍ഷകരെയും കരുതിയ ബജ്ജറ്റ്: ഫ്രാന്‍സിസ് ജോര്‍ജ് എം.പി.

post-bars