Back To Top

April 12, 2026

പാമ്പാക്കുട ആശുപത്രിയിൽ അപകടഭീഷണിയായി പഴയ കെട്ടിടം

 

 

പിറവം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കംചെന്ന കെട്ടിടം അപകടഭീഷണി ഉയർത്തുന്നു. 10 വർഷം മുമ്പ് നിർമിച്ച ഒ.പി വിഭാഗം മന്ദിരത്തിനു സമീപമാണു ജീർണാവസ്ഥയിലുള്ള കെട്ടിടം ഉള്ളത്. അപകടാവസ്‌ഥയിലാണെന്നും സമീപത്തേക്ക് എത്തരുത് എന്നും വ്യക്‌തമാക്കി ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ഇടിഞ്ഞുവീഴാറായ കെട്ടിടം ഭീഷണിയാണ്. ഓടു മേഞ്ഞ മേൽക്കൂരയുടെ തടികൊണ്ട് നിർമ്മിച്ച ഭാഗങ്ങൾ നിലംപൊത്താവുന്ന അവസ്ഥയിലാണ്. മാറാടിക്കും, പിറവത്തിനു ഇടയിലുള്ള ഏക ആശുപത്രിയാണിത്. ഓണക്കൂർ, പിറമാടം പ്രദേശ‌ങ്ങളിൽ നിന്നെല്ലാം രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. അപകടകരമായ കെട്ടിടം പൊളിച്ചു നീക്കം ചെയ്യുന്നതിനുള്ള നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.

 

ചിത്രം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജീർണാവസ്ഥയിലായ കെട്ടിടം.

 

Prev Post

അക്ഷരശ്ലോക സദസ് സംഘടിപ്പിച്ചു

Next Post

പ്രിസർവേറ്റീവുകളുടെ ഉപയോഗം – പഠന ക്ലാസ്

post-bars