Back To Top

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം.
May 11, 2026

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം.

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ നിരക്കില്‍ തുടർന്ന വിപണിയിലാണ് ഇന്നത്തെ ഇടിവ്.പവന് 160 രൂപയാണ് കുറഞ്ഞത്. മെയ് 7 ന് ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയ വിപണിയില്‍ പിന്നീടുള്ള ദിനങ്ങളില്‍ ഇടിവാണ് കാണാനാകുന്നത്.   പവന്160രൂപയുടെകുറവ്   ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്.
കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിച്ചു;  രാമമംഗലം പിറവം റോഡിൽ യാത്രാ ദുരിതം  
May 10, 2026

കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിച്ചു; രാമമംഗലം പിറവം റോഡിൽ യാത്രാ ദുരിതം  

    പിറവം : റോഡ് നവീകരണത്തിൻ്റെ ഭാഗമായി കിഴുമുറി കുന്നിൽതാഴത്തു കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിക്കുന്നതു മൂലം രാമമംഗലം പിറവം റോഡിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. പിറവം പെരുവംമൂഴി റോഡിലെ കിഴുമുറിയിലും പരിസരത്തുമുള്ളവർക്കു പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗവും ഇതാണ്. കാൽനടയാത്രയ്ക്ക് പോലും സൗകര്യം ഒരുക്കാതെയാണ് കഴിഞ്ഞ ദിവസം കലുങ്കു നിർമിക്കുന്നതിനു റോഡ് കുഴിച്ചതെന്ന്
ശ്രേഷ്ഠ കാതോലിക്ക ബാവക്ക് വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ സ്വീകരണം. —
May 10, 2026

ശ്രേഷ്ഠ കാതോലിക്ക ബാവക്ക് വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ

    പിറവം : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനോടനുബന്ധിച്ചു ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബെസ്സേലിയോസ്‌ ജോസഫ് ബാവക്ക് സ്വീകരണം നൽകി. 10-ഞായറാഴ്ച രാവിലെ 7-ന് ഏഴക്കരനാട് കവലയിൽ നിന്നും നൂറു കണക്കിന് വാഹനങ്ങൾ, വാദ്യമേളങ്ങൾ എന്നിവയോടെ രാജോജിത സ്വീകരണം നൽകി പള്ളിയിലേക്ക്
May 10, 2026

ചിന്മയ ചരിതം ആട്ടക്കഥ ഇന്ന് അരങ്ങിലെത്തും

  പിറവം : ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായി സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ ഇന്ന് അരങ്ങിലെത്തും. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ വേദിയിലാണ് അട്ടക്കഥ ആദ്യമായി അരങ്ങേറുന്നത്. ചിന്മയ മിഷൻ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് – ഗ്രേറ്റർ കൊച്ചിന്റെ നേതൃത്വത്തിൽ ആലപ്പുഴ ചിന്മയ
ആത്മീയതയെ സമൂഹത്തിന്റെ നട്ടെല്ലായി മാറ്റണം – രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി നരസിംഹാനന്ദ
May 9, 2026

ആത്മീയതയെ സമൂഹത്തിന്റെ നട്ടെല്ലായി മാറ്റണം – രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി നരസിംഹാനന്ദ

    പിറവം : പുതിയതലമുറ എന്തുകൊണ്ടാണ് ഭാരതീയസംസ്ക്കാത്തിൽ നിന്നും പൈതൃകത്തിൽ നിന്നും അകന്ന് പോകുന്നതെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ പറഞ്ഞു. ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വിശിഷ്ടാത്ഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
May 9, 2026

കോളങ്ങായി പള്ളിയിൽ വി മിഖായേൽ മാലഖയുടെ തിരുനാൾ

    പിറവം : കളമ്പൂർ കോട്ടപ്പുറം കോളങ്ങായി പള്ളിയിൽ വി മിഖായേൽ മാലഖയുടെ തിരുനാൾ മെയ് 10 ഞായർ രാവിലെ 9.30ന് ആലോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വൈകിട്ട 07 മണിക്ക് ഐഡിയ സ്റാർ സിംഗർ താരങ്ങൾ നയിക്കുന്ന കൊച്ചിൻ കാർണിവൽ ൻ്റെ ഗാനമോള.