വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
പിറവം : വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഫിഫ ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് കേരള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട് പരുപാടിയുടെ ഭാഗമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പിറവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രഘു എം. കെ ഉദ്ഘാടനം നിർവഹിച്ചു. എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ എൽദോ ചാക്കോ ജോഷി, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സുമി മോൾ എസ് കുര്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഏലിയാസ് പോൾ ഇ, കായിക അധ്യാപകൻ ജോബി വർഗീസ്, പി.ടി.എ പ്രതിനിധികളായ അജേഷ് എം വി, മനോജ് എന്നിവർ സംസാരിച്ചു.
ചിത്രം : വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ നിന്ന് .
