പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം – നൂറ് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു നൽകും
പിറവം : മുളക്കുളം കർമ്മേൽക്കുന്ന് പള്ളിയിൽ കബറടങ്ങിയിട്ടുള്ള ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്, മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ, ആഭിമുഖ്യത്തിൽ നിർദ്ധനരായ നൂറ് കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കനിവ് – കണ്ടനാട് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് നിർവഹിച്ചു. ഇടവക വികാരി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ ,സഹ. വികാരി ബേസിൽ സാബു ,ട്രസ്റ്റി ജോസഫ് ജോർജ് പുതുകാട്ടിൽ ,സെക്രട്ടറി പി യു തോമസ് മല്ലിപ്പുറം എന്നിവർ സംബന്ധിച്ചു.
ചിത്രം : ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്, മുളക്കുളം കർമ്മേൽക്കുന്ന് പള്ളി നൂറ് കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള പദ്ധതി സഖറിയാ മാർ സേവേറിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.
