ചിന്മയ ചരിതം ആട്ടക്കഥ ഇന്ന് അരങ്ങിലെത്തും
പിറവം : ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായി സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ ഇന്ന് അരങ്ങിലെത്തും. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ വേദിയിലാണ് അട്ടക്കഥ ആദ്യമായി അരങ്ങേറുന്നത്. ചിന്മയ മിഷൻ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് – ഗ്രേറ്റർ കൊച്ചിന്റെ നേതൃത്വത്തിൽ ആലപ്പുഴ ചിന്മയ വിദ്യാലയയാണ് അവതരിപ്പിക്കുന്നത്. കഥകളി നടനും, ആട്ടക്കഥ രചയിതാവുമായ ആലപ്പുഴ കളർകോട് സ്വദേശി കലാമണ്ഡലം ഗണേശനാണ് അട്ടക്കഥയുടെ രചനയും ഏകോപനവും നിർവഹിക്കുന്നത്. പതിനൊന്ന് രംഗങ്ങളിലായി അവതരിപ്പിക്കുന്ന ആട്ടക്കഥയുടെ പേര് ചിന്മയ ചരിതം എന്നാണ്. കലാമണ്ഡലം സജീവ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
