Back To Top

കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മൂലം മാറ്റിവെച്ചു
October 24, 2023

കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മൂലം മാറ്റിവെച്ചു

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മുലം മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണികലാണ് മാറ്റിവെച്ചത്. രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗമാണ് റീ ടാർ ചെയ്യുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി ആരംഭിച്ചു.
October 23, 2023

രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി

രാമമംഗലം : രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി ആരംഭിച്ചു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെനിന്നു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും പ്രധാനാധ്യാപിക സിന്ധു പീറ്റര്‍, പിടിഎ പ്രസിഡന്‍റ് രതീഷ് എം. നായര്‍, സ്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍
മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു.
October 23, 2023

മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു.

മഞ്ചേരിക്കുന്ന് : മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം വിനിയോഗിച്ചാണ് നിര്‍മാണം നടത്തിയത്.നഗരസഭാംഗം ലിസി ജോസ് അധ്യക്ഷത വഹിച്ചു. മുൻ ചെയര്‍മാനും സൊസൈറ്റി പ്രസിഡന്‍റുമായ ബിജു ജോണ്‍, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയര്‍മാൻ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോള്‍ ജോണ്‍,
വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം
October 23, 2023

വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം

കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയില്‍ വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം, ബാലജനയോഗം അദ്ധ്യാപകരെ ആദരിക്കല്‍, ഗുരുദേവ പ്രഭാഷണം എന്നിവ നടത്തി.യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സാജു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസം ആൻഡ് കമ്മ്യൂണിക്കേഷനില്‍ പി.എച്ച്‌.ഡി നേടിയ പി.എസ്.   ഷൈനിനെ ശാഖാ വൈസ് പ്രസിഡന്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കൂത്താട്ടുകുളം, വടകര, തിരുമാറാടി സ്കൂളുകള്‍ ജേതാക്കളായി.
October 22, 2023

ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കൂത്താട്ടുകുളം, വടകര, തിരുമാറാടി സ്കൂളുകള്‍ ജേതാക്കളായി.

കൂത്താട്ടുകുളം: ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കൂത്താട്ടുകുളം, വടകര, തിരുമാറാടി സ്കൂളുകള്‍ ജേതാക്കളായി. ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ.യുപി, ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളുകള്‍ ഒന്നാമതെത്തി. വടകര എല്‍എഫ് സ്കൂളിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി, വടകര എല്‍എഫ് സ്കൂളുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എച്ച്‌എസ് വിഭാഗത്തില്‍ കൂത്താട്ടുകുളം ഇൻഫന്‍റ്
ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു
October 22, 2023

ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍

മുളന്തുരുത്തി :ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു.പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്‍റെ വീട്ടില്‍നിന്നാണ് സൗമ്യ ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ഒമ്ബത് പവൻ സ്വര്‍ണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.