Back To Top

October 22, 2023

ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കൂത്താട്ടുകുളം, വടകര, തിരുമാറാടി സ്കൂളുകള്‍ ജേതാക്കളായി.

കൂത്താട്ടുകുളം: ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ കൂത്താട്ടുകുളം, വടകര, തിരുമാറാടി സ്കൂളുകള്‍ ജേതാക്കളായി. ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ.യുപി, ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളുകള്‍ ഒന്നാമതെത്തി. വടകര എല്‍എഫ് സ്കൂളിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി, വടകര എല്‍എഫ് സ്കൂളുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എച്ച്‌എസ് വിഭാഗത്തില്‍ കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ്, ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ്, എച്ച്‌എസ്‌എസ് വിഭാഗത്തില്‍ വടകര സെന്‍റ് ജോണ്‍സ്, പാലക്കുഴ ഗവ. സ്കൂള്‍ എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

 

ഗണിത മേളയില്‍ എല്‍പി വിഭാഗത്തില്‍ കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ് ഒന്നാമതെത്തി. മുത്തോലപുരം സെന്‍റ് പോള്‍സിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി, മുത്തോലപുരം സെന്‍റ് പോള്‍സ് എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ വടകര എല്‍എഫ്, മുത്തോലപുരം സെന്‍റ് പോള്‍സ് സ്കൂളുകള്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ നേടി. എച്ച്‌എസ്‌എസ് വിഭാഗത്തില്‍ വടകര സെന്‍റ് ജോണ്‍സ് ഒന്നാമതെത്തി. പാലക്കുഴ ഗവ. സ്കൂളിനാണ് രണ്ടാം സ്ഥാനം. സോഷ്യല്‍ സയൻസ് മേളയില്‍ വടകര എല്‍എഫ് എല്‍പി, കൂത്താട്ടുകുളം ഗവ. യുപി സ്കൂളുകളും, യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി, വടകര എല്‍എഫ് സ്കൂളുകളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ വടകര എല്‍എഫ്, കൂത്താട്ടുകുളം ഇൻഫന്‍റ് സ്കൂളുകള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. എച്ച്‌എസ്‌എസ് വിഭാഗത്തില്‍ വടകര സെന്‍റ് ജോണ്‍സ് ഒന്നാമതെത്തി. പാലക്കുഴ ഗവ.സ്കൂളിനാണ് രണ്ടാം സ്ഥാനം. പ്രവര്‍ത്തി പരിചയമേളയില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിനാണ് ഒന്നാം സ്ഥാനം.

കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ്, വടകര സെന്‍റ് ജോണ്‍സ് സ്കൂളുകള്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം.ഹൈസ്കൂള്‍ വിഭാഗത്തില്‍ കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ്, ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് സ്കൂളുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ തിരുമാറാടി ഗവ. വിഎച്ച്‌എസ് ഒന്നാമതെത്തി. വടകര സെന്‍റ് ജോണ്‍സിനാണ് രണ്ടാം സ്ഥാനം. ഐടി മേളയില്‍ യുപി, എച്ച്‌എസ് വിഭാഗങ്ങളില്‍ വടകര എല്‍എഫ് ഒന്നാമതെത്തി.

 

സൗത്ത് മാറാടി ഗവ. യുപി, ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് സ്കൂളുകള്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം. എച്ച്‌എസ്‌എസ് വിഭാഗത്തില്‍ കൂത്താട്ടുകുളം ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും, പാലക്കുഴ ഗവ. സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബോബി ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Prev Post

ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍…

Next Post

വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം

post-bars

Leave a Comment