പുനരുദ്ധാരണം നടത്തിയ അഞ്ചല്‍പ്പെട്ടി- ആലിന്‍ചുവട് റോഡ്: മന്ത്രി അനൂപ് ജേക്കബ് നാടിന് സമർപ്പിച്ചു
പിറവം : പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായ അഞ്ചല്‍പ്പെട്ടി- ആലിന്‍ചുവട് റോഡിൻ്റെ സമർപ്പണം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് നവീന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. 18 ലക്ഷം രൂപ മുടക്കിയാണു പുനരുദ്ധാരണം പൂർത്തിയാക്കിയത്. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുഞ്ഞുമോന്‍ ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍മാരായ മിനി ജേക്കബ്, ജിജോ കെ മാണി, ആന്റോ ആന്റണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ആശിഷ് എം ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ അന്‍സു പൗലോസ്, സിന്‍സി പൗലോസ്, അനുമോള്‍ കെപി, ഷീനമോള്‍ എംപി, ശ്യാമള പ്രസാദ്, അല്ലി ദിനേശന്‍, ജോമോള്‍ ജോയ്, രാജീവന്‍ സി.ബി., പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തോമസ് തടത്തില്‍ എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
ചിത്രം : പുനരുദ്ധാരണ ജോലികൾ പൂർത്തിയായ അഞ്ചല്‍പ്പെട്ടി- ആലിന്‍ചുവട് റോഡിൻ്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കുന്നു.
