സി. പി ഐ നിയോജക മണ്ഡലം പഠനക്ലാസ്സ് ഉദ്ഘാടനം
പിറവം : പിറവത്ത് സി. പി ഐ നിയോജക മണ്ഡലം പഠനക്ലാസ്സ് ദേശീയ കൗൺസിൽ അംഗം, പി . പ്രസാദ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.
രാജ്യത്ത് വിലക്കയറ്റംരൂക്ഷമായി തുടരുകയാണ് തൊഴിലിലില്ലായ്മ പരിഹരിക്കുവാൻ ഒരു നടപിടിയുമില്ല തൊഴിലുള്ളവർ തൊഴിൽ രഹിതരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കാർഷിക ഉൽന്നങ്ങൾക്ക് വിലയില്ല. ഉൽപാദന ചിലവ് വർദ്ധിക്കുകയും ചെയ്യുന്നു കേന്ദ്ര സർക്കാർ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദധ നയങ്ങൾക്കെതിരെ സെപ്തംബർ 1നു ഡെൽഹിയിൽ മഹാറാലി നടത്തുമെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി അഡ്വജിൻസൺ വിപോൾ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. കെ സുധീഷ് കെ .എൻ. സുഗതൻ, എം. മുകേഷ്,ജില്ല അസി സെക്രട്ടറി എം. എം ജോർജ്,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, അഡ്വ ബിമൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : സി.പി ഐനിയോജക മണ്ഡലം പഠന ക്യാമ്പ് പിറവത്ത് ദേശീയ കൗൺസിൽ അംഗം പി.പ്രസാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
