ലോകകപ്പ് ഫൈനല്; കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി, നിര്ദേശം നല്കി മുഖ്യമന്ത്രി
ലോകകപ്പ് ഫെെനല് മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ.
മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നല്കിയത്. പരീക്ഷകള്ക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണല് കോളേജുകള്ക്ക് ഉള്പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്
തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനല് മത്സരം ആരംഭിക്കുക. നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാല് തന്നെ പുലർച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോള് പുലർച്ചെ മൂന്നാകും. എന്നാല് എക്സ്ട്രാ ടൈമിലേക്കും പെനാല്റ്റി ഷൂട്ടൗട്ടിലേക്കും ഫൈനല് നീണ്ടാല് പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
