Back To Top

May 1, 2026

ബാംഗ്ലൂരിൽ അപകടത്തിൽ മരിച്ചവർക്കു കണ്ണീരോടെ വിട നൽകി.

 

പിറവം : ബംഗ്ലൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ച രാമമംഗലം കിഴുമുറി തേക്കെ ഇറുമ്പിൽ സ്മിത (49), രാമമംഗലം മനയ്ക്കകുടിയിൽ ലത (50) എന്നിവർക്ക് ഗ്രാമം കണ്ണീരോടെ വിട നൽകി. രണ്ട് ആംബുലൻസുകളിലായിട്ട് റോഡ് മാർഗം 2 മണിയോടെയാണ് മൃതദേഹങ്ങൾ രാമമംഗലത്ത് എത്തിച്ചത്. തുടർന്ന് രാമമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊതുദർശനത്തിന് വച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. , രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരമർപ്പിക്കുവാനായിട്ടു എത്തിയിരുന്നു.

ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

 

ചിത്രം : മരണമടഞ്ഞ സ്മിത , ലത എന്നിവർ.

അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. അന്തിമോപചാരമർപ്പിക്കുന്നു

 

Prev Post

പെരിങ്ങാമല ബാലശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഹാബാലയൂട്ട്

Next Post

ഉള്ളേലിക്കുന്നിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷം

post-bars