പെരിങ്ങാമല ബാലശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഹാബാലയൂട്ട്
പിറവം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി പെരിങ്ങാമല ബാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രസിദ്ധമായ മഹാബാലയൂട്ട് നടന്നു. പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച രാവിലെ ശീവേലി, വിശേഷാൽ പൂജകൾ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപ്പൂജ എന്നിവയുടെ തുടർച്ചയായി നടന്ന ബാലയൂട്ട് ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബാലികാബാലന്മാരുടെ ദോഷനിവാരണത്തിനും അഭിവൃദ്ധിക്കുമായി പക്ഷിക്കൂട് സമർപ്പണവും സത് സന്താനഭാഗ്യത്തിനുമായി ബാലയൂട്ടും നടക്കുന്നുവെന്നാണ് വിശ്വാസം. ബാലയൂട്ടിനെ തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത മഹാപ്രസാദ ഊട്ടും നടന്നു.
ചിത്രം : പാലച്ചുവട് തേക്കുംമൂട്ടിപ്പടി പെരിങ്ങാമല ബാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന മഹാബാലയൂട്ട്
.
