ദാഹമകറ്റാൻ പിറവം നഗരസഭയുടെ തണ്ണീർപന്തൽ
പിറവം: കനത്ത വേനൽ ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി പിറവം നഗരസഭ രംഗത്ത്. പിറവം സിവിൽ സ്‌റ്റേഷനും മുൻസിപ്പാലിറ്റിയും , കോടതിയും, സബർബൻ മാളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിൻ്റെ സമീപത്താണ് ദാഹമകറ്റുന്നതിനുവേണ്ടി മോരുംവെള്ളവും, ശുദ്ധജലവും വിതരണം ചെയ്തുകൊണ്ട് നഗരസഭയുടെ തണ്ണീർ പന്തലിന് തുടക്കമിട്ടത്.
കടുത്ത വേനൽ അവസാനിക്കുന്നതുവരെ ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽവൈകിട്ട് 5 വരെ ഇത് തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്ത നഗരസഭചെയർമാൻ കെ. ആർ പ്രദീപ് കുമാർ പറഞ്ഞു.
ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്‌സൺ പുളിയ്ക്കൽ, വത്സല വർഗീസ്, ജോയി വാക്കാനയിൽ, ഉണ്ണി വല്ലയിൽ, ജോൺ വർഗീസ്, വി.ടി. പ്രതാപൻ, എം.കെ. ശിവഗിരി, രമ വിജയൻ രമൃ ബിജോയി സി.ഡി.എസ. ഭാരവാഹികൾ നഗരസഭ സെക്രട്ടറി, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
ചിത്രം : പിറവം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തണ്ണീർ പന്തൽ നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു
.
