Back To Top

April 28, 2026

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗം നടത്തി  

പിറവം : പിറവം നിയോജക മണ്ഡലത്തിലെ കെ.എസ്.ടി.പി- യുടെ കീഴിൽ നടക്കുന്ന കുമരകം–നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗം അനൂപ് ജേക്കബ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ ചേർന്നു. റോഡ് നിർമ്മാണത്തിന് തടസ്സമായ കെ.ഡബ്ല്യു.എ പൈപ്പുകൾ താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്.ടി.പി യ്ക്ക് നൽകാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. അതുപോലെ, വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് എത്രയും വേഗം സമർപ്പിക്കാൻ കെ.എസ്.ഇ.ബിയ്ക്ക് നിർദേശം നൽകി. പിറവം ചിറയം പുഞ്ച ഭാഗത്തെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി. നിർമ്മാണത്തിന് തടസ്സമാകുന്ന കനാലുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജോയിന്റ് ഇൻസ്പെക്ഷൻ നടത്താനും യോഗത്തിൽ തീരുമാനമായി.പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടറിനും

നിർദ്ദേശം നൽകി.യോഗത്തിൽ പിറവം മുനിസിപ്പാലിറ്റി ചെയർമാൻ കെ.ആർ പ്രദീപ് കുമാർ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, ജനപ്രതിനിധികൾ, കെ.എസ്.ടി.പി / കെ.എസ്.ഇ.ബി / വാട്ടർ അതോറിറ്റി / മൈനർ ഇരിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.

 

ചിത്രം : പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. സംസാരിക്കുന്നു

Prev Post

ദാഹമകറ്റാൻ പിറവം നഗരസഭയുടെ തണ്ണീർപന്തൽ

Next Post

നിര്യാതനായി

post-bars