Back To Top

April 28, 2026

വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

 

പിറവം : പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും

തീ പടർന്ന് വീട്ടമ്മ മരിച്ചു. പാമ്പാക്കുട കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിൻ്റെ ഭാര്യ ബീന ( 61) ആണ് മരിച്ചത്.

തിങ്കൾ വൈകിട്ട് ആറോടെയാണ് സംഭവം. വീടിനു സമീപമുള്ള റബർ ഷീറ്റ് പുകക്കുന്ന പുരയോട് ചേർന്നാണ് വിറക് അടുക്കള. ഇവിടെ വെള്ളം തിളപ്പിക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പിറവം ഗവ.ആശു പത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

മക്കൾ അനിറ്റ, എലിസബത്ത്

മരുക്കൾ റിഞ്ചു, എൽദോസ്.

 

ചിത്രം : ബീ

ന .

Prev Post

അവധിക്കാല നീന്തൽ പരിശീലനം

Next Post

ദാഹമകറ്റാൻ പിറവം നഗരസഭയുടെ തണ്ണീർപന്തൽ

post-bars