എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു.
പിറവം: എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം
പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ വികാരി ഫാ. വർഗീസ് പനച്ചിയിൽ അധ്യക്ഷനായി. സ്കൂൾ മാനേജർ പി.സി ചിന്നക്കുട്ടി, അഡ്വ. ഷിബു തോമസ്,
രമാ വിജയൻ, പ്രധാനാധ്യാപിക സൗമ്യാ ബാബു, വി.വി ജോൺ വെള്ളൂക്കാട്ടിൽ, ബേബി കിഴക്കേക്കര, ടി.വി ഏലിയാസ്, മത്തായി മാഞ്ഞാമറ്റത്തിൽ, ബിജു അമ്മിണിശ്ശേരിൽ സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ശ്രീജ കെ.നായർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്രം: പിറവം എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം
നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യു
ന്നു.
