കേരള മഹിളാസംഘം പിറവം മണ്ഡലം കൺവെൻഷൻ
പിറവം : കേരള മഹിളാസംഘം പിറവം നിയോജകമണ്ഡലം കൺവെൻഷൻ പിറവത്ത് കെ മുരളി സ്മാരക മന്ദിരത്തിൽ മഹിളാസംഘം ജില്ലാ സെക്രട്ടറി താര ദിലീപ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിച്ച മഹിളാസംഘം പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ. കെ എൻ സുഗതൻ, അഡ്വ. ജിൻസൺ വി പോൾ, അഡ്വ. ബിമൽ ചന്ദ്രൻ, എ. എസ് രാജൻ, അംബിക രാജേന്ദ്രൻ, സുമയ്യ ഹസ്സൻ, സ്മിത എൽദോസ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : കേരള മഹിളാസംഘം പിറവം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി താര ദിലീപ് ഉദ്ഘാടനം ചെയ്യുന്നു
.
