മികച്ച വിദ്യാർത്ഥി സന്നദ്ധ സേവകൻ പുരസ്കാരം നേടി
പിറവം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് ഇന്ത്യാ കൗൺസിലിന്റെ മികച്ച വിദ്യാർത്ഥി സന്നദ്ധ സേവകൻ പുരസ്കാരം ഗ്രിഗറി കുര്യൻ തളിയച്ചിറ നേടി. വിദ്യാർത്ഥികൾക്കിടയിലെ മികച്ച സന്നദ്ധ സേവനത്തെയും നേതൃഗുണത്തെയും മാനിച്ചാണ് പുരസ്കാരം. ബാംഗ്ലൂർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ വച്ച് നടന്ന ഐ ഇ ഇ ഇ ഇന്ത്യാ കൗൺസിൽ ഇന്റർനാഷണൽ കോൺഫ്രൻസിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി. ഹൈദ്രാബാദ് വെബ്ജിയോൺ കമ്പനി ഐറ്റി വകുപ്പിൽ എഞ്ചിനീയറും മികച്ച ഗായകനുമായ ഇദ്ദേഹം തിരുമറയൂർ തളിയച്ചിറ ഫാ. റ്റി. പി. കുര്യൻ തളിയച്ചിറയുടെ പുത്രനാണ്. ഐ ഇ ഇ ഇ ഏഷ്യാ-പസഫിക് റീജിയൻ-10-ന്റെ കമ്പ്യൂട്ടർ സൊസൈറ്റി കോർഡിനേറ്ററാണിപ്പോൾ.
ചിത്രം : ഗ്രിഗറി കുര്യൻ തളിയച്ചി
റ
