പിറവം സ്നേഹ ഭവനിൽ കേക്ക് ചലഞ്ചിന് തുടക്കം
പിറവം : ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന പിറവം സ്നേഹഭവൻ സ്പെഷ്യൽ സ്കൂളിൽ ഹോം ഫോർ ദി ഡിസേബിൾഡ് പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് കേക്ക് ചലഞ്ചിന് തുടക്കം കുറിച്ച് കൊണ്ട് അഡ്വ. അനൂപ് ജേക്കബ്എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . എക്സിക്യൂട്ടീവ് മെമ്പർ മോഹൻദാസ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു സി കുരിയൻ, അഡ്മിനിസ്ട്രേറ്റർ ഡോ.ബെന്നി കാവനാൽ, പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസി,മാത്യു കരേക്കാട്ട്, റോയ് സെബാസ്റ്റ്യൻ,രാജീവ് അലങ്കാർ, പി ടി എ പ്രസിഡന്റ് സജീവ് എം.ആർ തുടങ്ങിയവർ പ്രസംഗിച്ചു, പിറവത്തെ വിവിധ ബേക്കറികളുടെ സഹകരണ ത്തോടെയാണ് കേക്ക് ചലഞ്ച് നടത്തുന്നത്. കേരളത്തിൽ എവിടെയും ഓർഡർ അനുസരിച്ച്, ഓൺലൈൻ സേവനവും ലഭ്യമാണ്.
ചിത്രം : പിറവം സ്നേഹഭവൻ സ്പെഷ്യൽ സ്കൂളിൽ ഹോം ഫോർ ദി ഡിസേബിൾഡ് പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് കേക്ക് ചലഞ്ചിന് തുടക്കം കുറിച്ച് അഡ്വ. അനൂപ് ജേക്കബ്എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു.
