പിറവം : പിറവം നഗരസഭയിൽ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി. സ്ഥാനാർത്ഥികൾ രണ്ട് വട്ടം ഭവന സന്ദർശനങ്ങളും പൂർത്തിയാക്കി . യു.ഡി.എഫ്. ,എൽ.ഡി.എഫ്. എൻ.ഡി.എ. മുന്നണികൾ വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു. യു.ഡി.എഫ് ന് മൂന്ന് വാർഡുകളിൽ വിമത സ്ഥാനാർത്ഥികൾ ഉണ്ടങ്കിലും , തികഞ്ഞ ആത്മ വിശ്വാസത്തിലാണ് . എൽ.ഡി.എഫ്. ഭരണം നിലനിർത്തണമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നത്. എൻ.ഡി.എ. കുറഞ്ഞത് 3 വാർഡുകളിലെങ്കിലും പ്രതീക്ഷ പുലർത്തുന്നുണ്ട് . വരും ദിനങ്ങളിൽ ജില്ലാ -സംസ്ഥാന തല നേതാക്കൾ പ്രചാരണത്തിന് എത്തുന്നതോടെ പ്രചാരണം ചൂട് പിടിക്കും.
