ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥി പൊതുപര്യടനത്തിന് മണീടിൽ തുടക്കമായി
പിറവം : ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആൻ സാറ ജോൺസന്റെ പൊതുപര്യടനത്തിന് മണീട് പഞ്ചായത്തിൽ തുടക്കമായി. കാശി മനപ്പടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു പര്യടനം ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ജോയി പീറ്റർ അധ്യക്ഷനായി. നേതാക്കളായ പി ബി രതീഷ്, എ ഡി ഗോപി, ബിജു സൈമൺ, ബീന ബാബുരാജ്, ജിജോ വെട്ടിക്കൽ, ടോമി വർഗീസ്, പോൾ വർഗീസ്, ആൻ സാറ ജോൺസൺ, ബ്ലോക്ക് സ്ഥാനാർഥികൾ, വാർഡ് സ്ഥാനാർഥികൾ തുടങ്ങിയവർ സംസാരിച്ചു. ചീരക്കാട്ടുപാറയിൽ നടന്ന സമാപനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പി ഉദയൻ ഉദ്ഘാടനം ചെയ്തു.
ചിത്രം : ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു.
