സഹോദയ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് തുടക്കമായി.
പിറവം : സെൻട്രൽ കേരള സഹോദയയുടെ നേതൃത്വത്തിലുള്ള ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് ഇലഞ്ഞി സെന്റ് ഫിലോമിനാസ് കോർട്ടിൽ തുടക്കമായി. സന്തോഷ് ട്രോഫി പ്ലെയറും എം.എസ്.പി മലപ്പുറം യൂണിറ്റ് അംഗവുമായ ബിജേഷ് ടി. ബാലൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. സെൽവി സേവ്യറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, ക്ലിന്റ് ജോണി , വിഷ്ണു പി.ജെ , മാർട്ടിൻ ജോൺ എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഇന്റർനാഷണൽ തൊടുപുഴയെയും സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പുല്ലുവഴിയെയും തോൽപ്പിച്ച് സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏ-പൂളിൽ മുന്നിട്ടുനിൽക്കുന്നു. ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂൾ വരാപ്പുഴയെ ഷന്താൾ ജ്യോതി മുട്ടം പരാജയപ്പെടുത്തി . ബി-പൂളിൽ രണ്ടു വിജയം നേടിയ കാർമൽ വാഴക്കുളം മുന്നിലെത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ വില്ലേജ് ഇന്റർനാഷണൽ തൊടുപുഴ പരാജയപ്പെടുത്തി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സെൻട്രൽ കേരള സഹോദയയുടെ നേതൃത്വത്തിൽ നടക്കുന്ന ബാസ്ക്കറ്റ്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി പ്ലെയറും എം.എസ്.പി മലപ്പുറം യൂണിറ്റ് അംഗവുമായ ബിജേഷ് ടി. ബാലൻ നിർവഹിക്കുന്നു.
