ലവൽ ക്രോസുകളുടെ സമീപനപാത നവീകരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു.
പിറവം : – ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റയിൽപാതയിൽ വരുന്ന ലവൽ ക്രോസുകളുടെ സമീപനപാത ടാർ ചെയ്ത് നവീകരിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ലവൽ ക്രോസുകളുടെ ഇരുവശത്തും ഉള്ള പാതയുടെ ഉടമസ്ഥത റയിൽവേക്ക് ആയതിനാൽ മറ്റ് ഡിപ്പാർട്ട്മെൻ്റ്കൾ ഈ ഭാഗം ടാർ ചെയ്യുകയോ നന്നാക്കുകയോ ഇല്ലായിരുന്നു.
ദീർഘനാളുകളായി ഈ ഭാഗം തകർന്ന് കിടക്കുകയായിരുന്നു.ഇത് മൂലം വാഹനങ്ങളിലും കാൽനടയായും പോകുന്ന യാത്രക്കാർക്ക് വലീയ പ്രയാസമായിരുന്നു. സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്ക് അപകടമുണ്ടാകുന്നത് നിത്യ സംഭവമായിരുന്നു. തുക അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു
.
