Back To Top

October 20, 2025

പാമ്പാക്കുടയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐക്യമുന്നണി

 

 

പിറവം : തദ്ദേശസ്വയം ഭരണ സഥാപനങ്ങളേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാമ്പാക്കുട പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സ്വതന്ത്ര കൂട്ടായ്മയായ ഐക്യമുന്നണി. രാഷ്ട്രീയ മുന്നണികളിൽ സ്ഥാനാർഥി ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പഞ്ചായത്തിലെ 15 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഐക്യമുന്നണി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കൺവെൻഷൻ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ജേക്കബ് മാത്യു മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് ഇരട്ടിയാനിക്കൽ അധ്യക്ഷനായി. ജയന്തി മനോജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എബി.എൻ.ഏലിയാസ്, സുരേന്ദ്രൻ.കെ.എൻ, ഷിബു.ടി.കെ, ലളിതാ ജോർജ്, ജിജി മണ്ണത്തിക്കുളം എന്നിവർ പ്രസംഗിച്ചു

.

Prev Post

സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം.

Next Post

ഇന്ദ്രജിത് സന്തോഷിൻ്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു.

post-bars