സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം.
പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നവംബർ-1 ശനിയാഴ്ച 10 മണിക്ക് നടത്തുന്നു. മലയാളത്തിൽ നടത്തുന്ന പ്രസംഗമത്സരത്തിന് വിഷയം അഞ്ചു മിനിറ്റ് മുമ്പേ നൽകുന്നതായിരിക്കും. പങ്കെടുക്കുന്നവർ അന്നേദിവസം 9:30 ന് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഒന്നാം സമ്മാനം സിൽവർ ജൂബിലി ട്രോഫിയോടൊപ്പം ഏഴായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം മൂവായിരം രൂപയുമായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഇരുനൂറ്റമ്പത് രൂപയുടെ പുസ്തകം പ്രോത്സാഹന സമ്മാനമായി നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446122869 നമ്പറിൽ ബന്ധപ്പെടുക.
