Back To Top

October 20, 2025

ഇന്ദ്രജിത് സന്തോഷിൻ്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു.

 

പിറവം : ആഫ്രിക്കൻ രാജ്യമായ മൊസാബികിലെ ബെയ്റ തുറമുഖത്തെ ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായ

ഇന്ദ്രജിത് സന്തോഷിൻ്റെ കുടുംബാങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. വെളിയനാട് പോത്തൻ കുടിലിൽ വീട്ടിലെത്തി മാതാവ് ഷീന, സഹോദരൻ അഭിജിത് സന്തോഷ് ,ബന്ധുക്കൾ എന്നിവരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ വേണ്ട ഇടപെടൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി പി ബി രതീഷ്, ഏരിയ കമ്മിറ്റി അംഗം എ ഡി ഗോപി, ലോക്കൽ സെക്രട്ടറി എം ആർ സതീഷ്കുമാർ എന്നിവർ ഒപ്പമുണ്ടായി.

പിറവം വെളിയനാട് സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനിയറെ 16നാണ് കാണാതായത്.ശനി നടന്ന തെരച്ചിലിൽ അപകടത്തിൽ മുങ്ങിയ ബോട്ട് ആഴക്കടലിൽ കണ്ടതായി സൂചനയുണ്ട്. ചെറിയ ബോട്ടും സൗകര്യങ്ങളുമാണ് തെരച്ചിലിൽ ഉണ്ടായത് കാലാവസ്ഥയും പ്രതീകൂലമായിരുന്നു.ഞായറാഴ്ച കൂടുതൽ വലിയ ബോട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങുമെന്ന വിശദീകരണമാണ് കമ്പനി അധികൃതർ നാട്ടിൽ അറിയിച്ചത്.എടയ്ക്കാട്ടുവയൽ പഞ്ചായത്ത് വെളിയനാട് പോത്തൻ കുടിലിൽ സന്തോഷിൻ്റെ മകനാണ് ഇന്ദ്രജിത് സന്തോഷ് . 16 ന് അവിടുത്തെ സമയം രാവിലെ 3.30 ടെയാണ് അപകടം നടന്നത്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെൻ്റ് എൻ്റർപ്രൈസസ് ഷിപ്പിങ്ങ് കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകും വഴിയാണ് അപകടം. കടൽക്ഷോഭത്തിനിടെ ബോട്ട് വെസലിലേക്ക് അടുപ്പിക്കുമ്പോൾ ഇടിച്ച് മുങ്ങുകയായിരുന്നു.

21 ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.15 പേരെ രക്ഷപെടുത്തി.

ഈ മാസം 14 നാണ് ഇന്ദ്രജിത് ജോലിക്കായി വീട്ടിൽ നിന്നും പോയത്.

അച്ഛൻ സന്തോഷ് ജോലി ചെയ്യുന്ന അതേ കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്. അനുജൻ അഭിജിത് സന്തോഷ് ഇതേ കമ്പനിയുടെ ഖത്തർ ബ്രാഞ്ചിലേക്ക് ജോലിക്ക് ചേരാനിരിക്കെയാണ് ജേഷ്ടൻ അപകടത്തിൽ പെട്ടത്. ആഫ്രിക്കയിലുള്ള സന്തോഷ് തിങ്കളാഴ്ച നാട്ടിലെത്തും.

 

ചിത്രം : ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായ

ഇന്ദ്രജിത് സന്തോഷിൻ്റെ കുടുംബാങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിക്കുന്നു.

 

Prev Post

പാമ്പാക്കുടയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐക്യമുന്നണി

Next Post

അന്താരാഷ്ട്ര ‘വൈറ്റ് കെയിൻ ഡേ’ ആചരിക്കുന്നു

post-bars